---
title: "തലശേരി കണ്ടിക്കലിലുണ്ടായ തീപ്പിടുത്തം ഇനിയും അണക്കാനായില്ല ; പുകഞ്ഞു കത്തി പ്ലാസ്റ്റിക്ക്, പരിസരം ദുർഗന്ധ മയം"
english_title: "The fire that broke out in Thalassery Kandikal has not yet been extinguished; smoke has burnt plastic, and the area is in a foul smell."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332273/The fire that broke out in Thalassery Kandikal has not yet been extinguished; smoke has burnt plastic, and the area is in a foul smell."
published_at: "2025-12-21T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6947a5bd0d0da_1001028310.jpg"
keywords: []
---

# തലശേരി കണ്ടിക്കലിലുണ്ടായ തീപ്പിടുത്തം ഇനിയും അണക്കാനായില്ല ; പുകഞ്ഞു കത്തി പ്ലാസ്റ്റിക്ക്, പരിസരം ദുർഗന്ധ മയം

> **Lead Summary:** ശനിയാഴ്ച ഉച്ചക്ക് 2.45 ഓടെയാണ്കണ്ടിക്കലിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം പ്രവർത്തിക്കുന്ന സിറ്റി പ്ലാസ്റ്റിക് റീ സൈക്ലിംഗ് യൂനിറ്റിനും, അനുബന്ധ ഗോഡൗണിലും തീപ്പിടുത്തമുണ്ടായത്.

## Article Content

ശനിയാഴ്ച ഉച്ചക്ക് 2.45 ഓടെയാണ്കണ്ടിക്കലിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം പ്രവർത്തിക്കുന്ന സിറ്റി പ്ലാസ്റ്റിക് റീ സൈക്ലിംഗ് യൂനിറ്റിനും, അനുബന്ധ ഗോഡൗണിലും തീപ്പിടുത്തമുണ്ടായത്.

തലശേരി, കണ്ണൂർ, കൂത്ത്പറമ്പ്, പാനൂർ, മാഹി എന്നിവിടങ്ങളിലെ 5 യൂണിറ്റ് ഫയർഫോഴ്സ് ഇപ്പോഴും തീയണക്കാനുള ശ്രമം തുടരുകയാണ്. തൊട്ടടുത്ത് തന്നെ പുഴയായതിനാൽ ഫയർഫോഴ്സിന് രക്ഷയായി.

പുഴയിൽ നിന്നാണ് തീ കെടുത്താനുള്ള വെള്ളം പമ്പു ചെയ്യുന്നത്. കടൽക്കാറ്റ് വീശുമ്പോൾ പ്ലാസ്റ്റിക്ക് പുകഞ്ഞ് കത്തുകയാണ്. പരിസരം മുഴുവൻ പ്ലാസ്റ്റിക്കിന്റെ അസഹനീയ ദുർഗന്ധം വമിക്കുകയാണ്. അല്പനേരം സ്ഥലത്ത് നിന്നാൽ പോലും തലചുറ്റൽ, ദേഹാസ്വാസ്ഥ്യം എന്നിവ അനുഭവപ്പെടുന്നുണ്ട്.

അനുപരിസരം പൂർണമായും പൊലീസ് നിയത്രണത്തിലാണ്. ഒരാളെ പോലും കയറ്റി വിടുന്നില്ല. ഫയർ ഫോഴ്സിന്റെ ഡിഫൻസ് സേനാംഗങ്ങൾ പാനൂർ ബ്ലാക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി ടി റംലയുടെ നേതൃത്വത്തിൽ സ്ഥലത്ത് സേവന സന്നദ്ധരാണ്.

തൊട്ടടുത്ത ആർ.ആർ സ്റ്റീൽ കമ്പനി, റാങ്ക് വർക് ഷോപ്പ് എന്നിവിടങ്ങളിൽ ഭാഗികമായും തീപ്പിടുത്തമുണ്ടായി.

'പുന്നോൽ കിടാരൻകുന്ന് സ്വദേശികളായ കാനയിൽ റഫീഖ്,റയീസ് എന്നിവരുടെ സ്ഥാപനമാണിത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332273/The fire that broke out in Thalassery Kandikal has not yet been extinguished; smoke has burnt plastic, and the area is in a foul smell.)